ശബരിമലയില്‍ തീവ്രവാദികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

0

തിരുവനന്തപുരം: ശബരിമലയില്‍ നട തുറക്കുമ്ബോള്‍ തീര്‍ത്ഥാടക വേഷത്തില്‍ തീവ്രവാദികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് പോലീസിന്‍റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ശബരിമല സീസണ്‍ ആകുമ്ബോള്‍ ഇന്റലിജിന്‍സ് വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് തീരുമാനം. തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ശക്തമായ ഭീഷണിയുള്ളതിനാല്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപിയും കര്‍ശന നിര്‍ദേശം നല്‍കി. മാത്രമല്ല സുരക്ഷയ്ക്ക് വേണ്ടി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്റലിജിന്‍സ് വിഭാഗത്തിന്‍റെ സഹായം തേടുമെന്നും ഡിജിപി വ്യക്തമാക്കി. കൂടാതെ ടാക്ടറിലൂടെ സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന വസ്തുക്കള്‍ പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടാവൂ എന്നും നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.