യാത്രക്കാരിയ്ക്കു നേരെ ലൈംഗികാതിക്രമം; കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു

0

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടിയില്‍ നിന്നു മാനന്തവാടിയിലേക്കുള്ള ബസില്‍ കഴിഞ്ഞ രാത്രിയിലാണു സംഭവം ഉണ്ടായത്. യാത്രയ്ക്കിടയില്‍ കണ്ടക്ടര്‍ യുവതിയുടെ ദേഹത്തു കടന്നു പിടിച്ചതായാണു പരാതി. ബസില്‍ വെച്ചു തന്നെ യുവതി തന്റെ ഭാവി വരന് മൊബൈലില്‍ സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. അദ്ദേഹം വിവരമറിയിച്ചതിനെത്തുടര്‍ന്നു പൊലീസ് ബസ് തടഞ്ഞു നിര്‍ത്തി കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ.ഹനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് നാല്‍പ്പതു വയസു പ്രായമുണ്ട്.

Leave A Reply

Your email address will not be published.