ഷൂട്ടിങ്ങിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരുക്ക്

0

പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ജെല്ലിക്കെട്ടിന്റെ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരുക്ക്. എസ് ഹരീഷ്, ആര്‍ ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം നിര്‍മ്മിക്കുന്നത് തോമസ് പണിക്കര്‍ ആണ്. ഈ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഒരു ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുമ്ബോള്‍ ആണ് അപകടം സംഭവിച്ചത്.

മേശയില്‍ മുഖമിടിച്ചു വീണ ആന്റണി വര്‍ഗീസിനെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വായ്ക്കുള്ളില്‍ പത്തു സ്റ്റിച് ഇടേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ടു ദിവസത്തെ വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.ഏതായാലും അതിനു ശേഷം ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Leave A Reply

Your email address will not be published.