ഛത്തീസ‌്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

0

ന്യൂഡല്‍ഹി: ഛത്തീസ‌്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ‌ിന്‍റെ ആദ്യഘട്ടം തിങ്കളാഴ‌്ച നടക്കും. മാവോയിസ‌്റ്റ‌് ശക്തികേന്ദ്രമായ തെക്കന്‍ ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ‌് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ‌് ബഹിഷ‌്കരിക്കാനുള്ള ആഹ്വാനവും ഭീഷണിയുമായി മാവോയിസ‌്റ്റുകള്‍ ശക്തമായി രംഗത്തുണ്ട‌്. രണ്ടാഴ‌്ചയ‌്ക്കിടെ സൈനികരുള്‍പ്പെടെ 13 പേരാണ‌് കൊല്ലപ്പെട്ടത‌്. ഒരു ലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെ സംസ്ഥാനത്ത‌് വിന്യസിച്ചു. രണ്ടാംഘട്ടമായി 20ന് 72 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ‌് നടക്കും.

Leave A Reply

Your email address will not be published.