ഛത്തീ​സ്ഗ​ഡി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​റി​ല്‍ 14 ശ​ത​മാ​നം പോ​ളിം​ഗ്

0

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ 18 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​റി​ല്‍ 14 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. അ​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ചി​ല​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യെ​ങ്കി​ലും വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ട്ടി​ട്ടി​ല്ല. 18 ഇ​ട​ങ്ങ​ളി​ലു​മാ​യി 31.79 ല​ക്ഷം വോ​ട്ട​ര്‍​മാ​രാ​ണ് ജ​ന​വി​ധി രേ​ഖ​പ്പെ​ടു​ത്തു​ക. മു​ഖ്യ​മ​ന്ത്രി ര​മ​ണ്‍ സിം​ഗ് അ​ട​ക്കം 190 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്. രാ​ജ്ന​ന്ദ്ഗാ​വി​ലാ​ണു ര​മ​ണ്‍ സിം​ഗ് മ​ത്സ​രി​ക്കു​ന്ന​ത്. മു​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ട​​​​ല്‍ ബി​​​​ഹാ​​​​രി വാ​​​​ജ്പേ​​​​യി​​​​യു​​​​ടെ അ​​​​ന​​​​ന്ത​​​​ര​​​​വ​​​​ള്‍ ക​​​​രു​​​​ണാ ശു​​​​ക്ല​​​​യാ​​​​ണു രാ​​​​ജ്ന​​​​ന്ദ്ഗാ​​​​വി​​​​ലെ കോ​​​​ണ്‍​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ര്‍​​​​ഥി.

Leave A Reply

Your email address will not be published.