ഫ്ലിപ്‌കാര്‍ട്ടില്‍ ഫ്ലാഷ് സെയിലില്‍ റിയല്‍മി സി 1

0

ഫ്ലിപ്‌കാര്‍ട്ട് ഫ്ലാഷ് സെയിലില്‍ റിയല്‍മി സി 1 ലഭിച്ചു തുടങ്ങി. ഫ്ലിപ്‌കാര്‍ട്ട് ബിഗ് ദിവാലി സെയിലിന്റെ ഭാഗമായാണ് റിയല്‍മി സി1 ലഭിക്കുന്നത്. പുതുക്കിയ വിലയിലാണ് റിയല്‍മി സി 1 ഫ്ലിപ്‌കാര്‍ട്ടില്‍ വാങ്ങാനാവുക. കഴിഞ്ഞ മാസം 6,999 രൂപയ്ക്കാണ് റിയല്‍മി സി1 വിപണിയിലെത്തിയത്. എന്നാല്‍ പുതുക്കിയ വിലയായ 7,999 രൂപയ്ക്കാണ് ഫ്ലിപ്‌കാര്‍ട്ടില്‍ റിയല്‍മി സി1 വില്‍പ്പനക്കെത്തുന്നത്.

ഫ്ലിപ്‌കാര്‍ട്ടിന്റെ ഫ്ലാഷ് സെയിലില്‍ ഉപഭോക്താകള്‍ക്ക് ജിയോ ബോണാന്‍സയിലൂടെ 4,450 രൂപയുടെ ഓഫര്‍ ലഭിക്കും. 1.1ടിബി ഡാറ്റ സൗജന്യമായി ഈ ഓഫറിലൂടെ ലഭിക്കും. കൂടാതെ റിയല്‍മി സി1 വാങ്ങുന്ന മാസ്റ്റര്‍ കാര്‍ഡുള്ള ഉപഭോക്താകള്‍ക്ക് ആദ്യ ഓണ്‍ലൈന്‍ പെയ്മെന്റിലൂടെ 100 രൂപയുടെ കിഴിവ് ലഭിക്കും.

ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ റിയല്‍മി സി 1 വാങ്ങുന്ന ഉപഭോക്താകള്‍ക്ക് 200 രൂപയുടെ കിഴിവ് ലഭിക്കും. റിയല്‍മി സി1 266 രൂപയുടെ ഇഎംഐ സൗകര്യത്തിലും ലഭിക്കും.

ഒപ്പോയുടെ ഉപ ബ്രാന്‍ഡായി അടുത്തിടെയാണ് റിയല്‍മി സി 1, റിയല്‍മി 2 എന്നീ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുന്നതിനാല്‍ ഇരു ഫോണുകളുടെയും വില ഉയര്‍ത്തുമെന്ന് റിയല്‍മി സിഇഒ മാധവ് സേത്ത് അറിയിച്ചിരുന്നു.

6.2 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ളെ, സ്നാപ്‌ഡ്രാഗണ്‍ 450 എസ്‌ഒസി, ആന്‍ഡ്രോയിഡ് 8.1 ഓറിയോ, 4230 എംഎഎച്ച്‌ ബാറ്ററി എന്നിങ്ങനെയാണ് റിയല്‍മി സി1-ന്റെ സ്പെസിഫിക്കേഷന്‍സ്. 4ജി ഡ്യുവല്‍ സിം, 2ജിബി റാം, 16ജിബി ഇന്റേണ്‍ല്‍ സ്റ്റോറേജ് എന്നീ സൗകര്യവുമുണ്ട് റിയല്‍മി സി1ന്.

Leave A Reply

Your email address will not be published.