ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

0

മുംബൈ: ഓഹരി സൂചികകളില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 96 പോയിന്റ് ഉയര്‍ന്ന് 35254ലിലും നിഫ്റ്റി 32 പോയിന്റ് നേട്ടത്തില്‍ 10617ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 986 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 811 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടൈറ്റാന്‍, സിപ്ല, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എച്ച്‌പിസിഎല്‍, ടാറ്റ മോട്ടോഴ്‌സ്, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി, എസ്ബിഐ, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave A Reply

Your email address will not be published.