അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

0

ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ അതിവേഗ ഹിയറിംഗ് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അയോധ്യ ഭൂമി തര്‍ക്ക കേസ് ജനുവരി ആദ്യവാരം പരിഗണിക്കാന്‍ നേരത്തേ സുപ്രീം കോടതി മാറ്റിവച്ചിരുന്നു. എന്നാല്‍ അതിനുമുമ്ബ് കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുടെ ബഞ്ചായിരുന്നു അയോധ്യ കേസ് പരിഗണിച്ചിരുന്നത്. ദീപക് മിശ്ര വിരമിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരെ ഒഴിവാക്കിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്വന്തം ബഞ്ചിലേക്ക് കേസ് മാറ്റിയത്. നേരത്തേ നിശ്ചയിച്ചതുപോലെ ജനുവരിയില്‍ തന്നെ കേസ് പരിഗണിക്കുമെന്നും അതിനുമുമ്ബ് വാദം കേള്‍ക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.