ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതി

0

കൊച്ചി: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതി. നിലവില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഇല്ലല്ലോയെന്നാണ് കോടതി ചോദിച്ചത്. പുതിയ നിയന്ത്രണം ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തോട് അനുബന്ധിച്ച പൂജാ ഒരുക്കങ്ങളോ സുരക്ഷാ സംവിധാനങ്ങളോ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങളെ അനുവദിച്ചില്ല എന്നാണ് ആരോപണം. ഈ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിലയ്ക്കല്‍ കടന്നു പോകുന്നതിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. സംഭവം വിവാദമായതോടെ മാധ്യമ വിലക്കില്ലെന്നുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വാര്‍ത്താക്കുറിപ്പും എത്തിയിരുന്നു. സുരക്ഷ ക്രമീകരിച്ച ശേഷം പമ്ബയിലേക്കു മാധ്യമങ്ങളെ കടത്തിവിടുമെന്നുമായിരുന്നു ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചത്.

Leave A Reply

Your email address will not be published.