2 കണ്‍ട്രീസിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

0

2015ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം 2 കണ്‍ട്രീസിന്‍റെ രണ്ടാം ഭാഗം എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സംവിധായകന്‍ ഷാഫിയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം, ദിലീപ് ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ്. വക്കീലിന്‍റെ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. മംമ്ത മോഹന്‍ദാസാണ് നായികയായെത്തുന്നത്. 3ഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍റെ    അവസാനഘട്ട ചിത്രീകരണത്തിനായി ദിലീപ് ബാങ്കോങ്കിലേക്ക് പറക്കുകയാണ്. റാഫിയാണ് തിരക്കഥ. പിക്‌പോക്കറ്റ് എന്ന ചിത്രവും ദിലീപിനായി റാഫി ഒരുക്കിയിട്ടുണ്ട്. പി ബാലചന്ദ്രകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Leave A Reply

Your email address will not be published.