നൈജീരിയയില്‍ കോളറ പടരുന്നു; 175 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

0

ലാഗോസ്: നൈജീരിയയില്‍ കോളറ രോഗം പടരുന്നു. അദമവ, ബോര്‍ണോ, യോബേ സംസ്ഥാനങ്ങളിലാണ് കോളറ പടരുന്നത്.  ഇതുവരെ 175 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പതിനായിരത്തോളം പേര്‍ ചികിത്സയിലാണ്.  ബോക്കോ ഹറാം ഭീകരരെ ഭയന്ന് അഭയാര്‍ഥി ക്യാന്പില്‍ കഴിയുന്നവരിലാണ് രോഗം കൂടുതല്‍ പടര്‍ന്നിരിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. ലോകാരോഗ്യ സംഘടന ഇവിടുത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.

Leave A Reply

Your email address will not be published.