ചാമ്ബ്യന്‍സ് ലീഗില്‍ യുവന്‍റസിന് തകര്‍പ്പന്‍ ജയം

0

ചാമ്ബ്യന്‍സ് ലീഗില്‍ എസി മിലാനെതിരെ യുവന്‍റസിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുവന്‍റസിന്‍റെ ജയം. എട്ടാം മിനിട്ടില്‍ സാന്‍സിറോ സ്റ്റേഡിയത്തിനെ ആവേശത്തിലാ‍ഴ്ത്തി മികച്ച ഹെഡറിലൂടെ മാരിയോ മാന്‍സുക്കിച്ചാണ് യുവന്‍റസിന് ആദ്യ ഗോള്‍ നേടിയത്.

അതേ സമയം മിലാന്‍റെ മുന്‍നിര താരം ഗൊണ്‍സാലോ ഹ്ഗ്വന്‍ പെനാള്‍ട്ടി നഷ്ടപ്പെടുത്തുകയും, പിന്നീട് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തതോടെയാണ് മിലാനുമേല്‍ യുവന്‍റസ് അധിപത്യം നേടി.

പിന്നാലെ കളിയുടെ അവസാനനിമിഷം 81ാം മിനിട്ടിലാണ് സൂപ്പര്‍ താരം ക്രിസറ്റ്യാനോ കൂടി ഗോള്‍ നേടി യുവന്‍റസിന്‍റെ വിജയം ഉറപ്പിച്ചത്. മിലാനെതിരെയുള്ള ജയത്തോടെ സീരീസ് എ യില്‍ യുവന്‍റസിന്‍റെ ലീഡ് 8 പോയന്‍റായി.

Leave A Reply

Your email address will not be published.