ടി20 ലോക റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

0

ദില്ലി: വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്ബര 3-0 എന്ന നിലയില്‍ തൂത്തുവാരിയ ഇന്ത്യ ഐസിസി ടി20 ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. ഒന്നാം റാങ്കിലുള്ള പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെതിരെ 3-0 എന്ന രീതിയില്‍ പരമ്ബര നേടിയിരുന്നു. ബൗളര്‍മാരുടെ പട്ടികയില്‍ കുല്‍ദീപ് യാദവ് കരിയറിലെ മികച്ച സ്ഥാനത്തെത്തി. പതിനാല് സ്ഥാനങ്ങള്‍ മുന്നില്‍ കയറി 23-ാം റാങ്കിലാണ് കുല്‍ദീപ്. വിന്‍ഡീസിനെതിരായ പരമ്ബരയില്‍ താരം അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു.

പാക്കിസ്ഥാന്‍ 138 പോയന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 127 പോയന്റുമായാണ് ഇന്ത്യ രണ്ടാം സ്ഥാനത്തുള്ളത്. 118 പോയന്റുമായി ഓസ്‌ട്രേലിയ മൂന്നാമതും ഇത്രയും പോയന്റുമായി ഇംഗ്ലണ്ട് നാലാമതുമാണ്. 112 പോയന്റുള്ള ന്യൂസിലന്റാണ് അഞ്ചാം സ്ഥാനത്ത്. ന്യൂസിലന്‍ഡും വെസ്റ്റിന്‍ഡീസും പരമ്ബര തോല്‍വിയോടെ പിന്നോക്കം പോവുകയായിരുന്നു.

ബാറ്റ്‌സ്മാന്മാരില്‍ പാക്കിസ്ഥാന്‍റെ ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ന്യൂസിലന്‍ഡിന്‍റെ കോളിന്‍ മണ്‍റോ, ഇന്ത്യയുടെ ലോകേഷ് രാഹുല്‍, പാക്കിസ്ഥാന്‍റെ ഫഖര്‍ സമാന്‍ എന്നിവര്‍ രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനത്തുണ്ട്. ബൗളര്‍മാരില്‍ അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാന്‍ ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ പാക്കിസ്ഥാന്‍റെ ഷദാബ് ഖാന്‍, ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ്, ഇന്ത്യയുടെ യുസ് വേന്ദ്ര ചാഹല്‍, ന്യൂസിലന്റിന്‍റെ ഇഷ് സോധി എന്നിവരുമുണ്ട്.

Leave A Reply

Your email address will not be published.