രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് മറികടന്ന് മിതാലി രാജ്

0

ഗയാന: രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് മറികടന്ന്  വനിതാ ക്രിക്കറ്റര്‍ മിതാലി രാജ്. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലാണ് മിതാലി ഹിറ്റ്‌മാനെ പിന്തള്ളിയത്. വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയോടെയാണ് മിതാലിയുടെ ചരിത്രനേട്ടം. 47 പന്തില്‍ 56 റണ്‍സ് അടിച്ചെടുത്ത മിതാലി തന്‍റെ റണ്‍സമ്ബാദ്യം 2,232ലെത്തിച്ചു.

84 മത്സരങ്ങളില്‍ നിന്നാണ് മിതാലി ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. നേരത്തെ റെക്കോര്‍ഡ് കൈവശം വെച്ചിരുന്ന രോഹിത് ശര്‍മ്മയുടെ അക്കൗണ്ടില്‍ 87 മത്സരങ്ങളില്‍ 2,207 റണ്‍സാണുള്ളത്.മിതാലിയുടെ വെടിക്കെട്ടില്‍ പാക്കിസ്ഥാനെ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.ഏകദിനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് മിതാലി രാജ്.

Leave A Reply

Your email address will not be published.