ശബരിമല; മുഖ്യമന്ത്രി വ്യാഴാഴ്ച രാവിലെ സര്‍വകക്ഷി യോഗം വിളിച്ചു

0

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് കയറാമെന്ന വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇതിനൊപ്പം തന്നെ കോടതി വ്യക്തമാക്കിയ കാര്യം നേരത്തെയുള്ള വിധി സ്‌റ്റേ ചെയ്തിട്ടില്ലെന്നാണ്. അതിന് വേറെ അര്‍ത്ഥമൊന്നുമില്ലല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച്‌ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Leave A Reply

Your email address will not be published.