സാന്റിയാഗോ സൊളാരി റയല്‍ മാഡ്രിഡിന്‍റെ സ്ഥിരം പരിശീലകനാകും

0

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് പരിശീലകന്‍ ജുലന്‍ ലോപ്റ്റെഗുയിക്ക് പകരക്കാരനായി സാന്റിയാഗോ സൊളാരി സ്ഥിരം പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് ഫുട്ബോള്‍ നിയമപ്രകാരം ഒരു താല്‍ക്കാലിക പരിശീലകന് 15 ദിവസത്തെ അനുമതി മാത്രമേ നല്‍കുകയുള്ളൂ.

ഇതിനുശേഷം സ്ഥിരം പരിശീലകനെ നിയമിക്കണമെന്നാണ് ചട്ടം. തിങ്കളാഴ്ച 15 ദിവസം പൂര്‍ത്തിയായതോടെയാണ് സൊളിരിയെ സ്ഥിരം പരിശീലകനാക്കാന്‍ തീരുമാനിച്ചത്. നേരത്തെ ചെല്‍സി പരിശീലകന്‍ അന്റോണിയോ കോന്‍റെ ഉള്‍പ്പെടെയുള്ളവരെ സ്ഥിരം പരിശീലകരാക്കാന്‍ റയല്‍ ശ്രമിച്ചിരുന്നു.

എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയോട് 5-1ന്‍റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന്‍റെ പിന്നാലെയാണ് ക്ലബ്ബ് മാനേജ്മെന്റ് ജുലന്‍ ലോപ്റ്റെഗുയിയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. പിന്നീട് താത്കാലിക പരിശീലകനായി സൊളാരിയെ നിയമിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.