പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍

0

കൊച്ചി: പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോഴിക്കോട് യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. ശബരിമല ബി.ജെ.പിക്ക് ഒരു സുവര്‍ണാവസരമാണെന്നും നമ്മള്‍ വെച്ച കെണിയില്‍ ഓരോരുത്തരായി വീണെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പിള്ളയുടെ പ്രസംഗത്തെ തുടര്‍ന്ന് ശബരിമലയില്‍ സംഘര്‍ഷമുണ്ടായെന്നും, ഇതുകൂടാതെ പിള്ളയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തുന്ന രഥയാത്ര ജനങ്ങളുടെ സമാധാനപരമായ അന്തരീക്ഷത്തിന് വിഘാതമുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പറയുന്നു.

Leave A Reply

Your email address will not be published.