ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി സിംഗപ്പൂരിലെത്തി

0

സിംഗപ്പുര്‍ സിറ്റി: ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. സമഗ്രമേഖലാ സാമ്ബത്തിക പങ്കാളിത്ത നേതാക്കളുടെ യോഗത്തിലും മോദി സംസാരിക്കും. സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ മോദി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. സിംഗപ്പുരിലെത്തുന്ന യുഎസ് വൈസ് പ്രസിഡന്‍റ് മൈക് പെന്‍സുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വിവരങ്ങളുണ്ട്.

Leave A Reply

Your email address will not be published.