ജില്ലകളുടെ പുനര്‍ നാമകരണത്തിന് അനുമതി

0

ലഖ്‌നൗ : അലഹബാദ്, ഫൈസാബാദ് എന്നീ ജില്ലകളുടെ പേരുകള്‍ മാറ്റുന്ന വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഔദ്യോഗിക അനുമതി നല്‍കി. കഴിഞ്ഞ മാസമാണ് അലഹബാദിന് പ്രയാഗ് രാജ് എന്ന് പുനര്‍നാമകരണം ചെയ്തത്. ഫൈസാബാദിന്‍റെ പേര് അയോധ്യ എന്ന് മാറ്റുമെന്ന് ദീപാവലി ദിവസത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

അലഹബാദിനെ പ്രയാഗ് രാജ് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കാബിനറ്റ് അംഗീകാരം തേടിയിരുന്നുവെന്ന് സര്‍ക്കാരിന്‍റെ ഔദ്യോഗിക വക്താവ് തിങ്കളാഴ്ച അറിയിച്ചിരുന്നു. പുനര്‍നാമകരണത്തിന്‍റെ കാര്യത്തില്‍ നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന കാബിനറ്റ് മീറ്റിംഗില്‍ വിഷയം അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.