പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ മാതാവിന് ജീവപര്യന്തം

0

തൃശൂര്‍ : ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്നുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കിടപ്പുമുറിയില്‍ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ മാതാവിന് ജീവപര്യന്തം തടവും 5000 രൂപ പിഴയും ശിക്ഷിച്ചു. തെക്കുംകര കുടിലില്‍ വീട്ടില്‍ ശരണ്യയെയാണ് (30) തൃശൂര്‍ നാലാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി കെ.ആര്‍. മധുകുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം.

2010 ഡിസംബര്‍ ഒന്നിനായിരുന്നു സംഭവം. ഭര്‍ത്താവ് നിജോ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. മുറിയില്‍ കയറി വാതിലടച്ച ശരണ്യ തന്റെ മരണത്തിന് ഭര്‍ത്താവും വീട്ടുകാരുമാണ് ഉത്തരവാദികളെന്ന് ചുവരില്‍ എഴുതിവച്ച ശേഷമാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊന്നത്. തുടര്‍ന്ന് ശരണ്യ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനിടെ ഭാര്യയെ ഫോണ്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് നിജോ വീട്ടുകാരോട് കാര്യം തിരക്കി. വീട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും, ശരണ്യയെ രക്തം വാര്‍ന്ന് ബോധമറ്റും കണ്ടെത്തിയത്.

Leave A Reply

Your email address will not be published.