തൃ​പ്തി ദേ​ശാ​യി ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തിലെത്തി; പ്രതിഷേധം ശക്തം

0

കൊ​ച്ചി: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി കേ​ര​ള​ത്തി​ലെ​ത്തി. തൃ​പ്തി​ക്കു നേ​രെ വ​ന്‍​പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഘ​ടി​ച്ചെ​ത്തി പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. ഇന്ന് പുലര്‍ച്ചെയാണ് പൂനെയില്‍ നിന്ന് തൃപ്തി ദേശായി അടക്കം ആറ് സ്ത്രീകള്‍ നെ​ടു​മ്ബാ​ശേ​രി വിമാനത്താവളത്തിലെത്തിയത്. ബി.ജെ.പി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിന് പുറത്ത് ശരണം വിളിച്ചുള്ള പ്രതിഷേധവും അരങ്ങേറുകയാണ്.
വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 4.40 ന് ​പൂ​ന​യി​ല്‍​നി​ന്നും ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് തൃ​പ്തിയും സംഘവും എ​ത്തി​യ​ത്.
പ്ര​തി​ഷേ​ധം മൂ​ലം സം​ഘ​ത്തി​നു വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തേ​ക്ക് എ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. സം​ഘ​ത്തി​നു ഇ​വി​ടെ​നി​ന്നും പു​റ​ത്തേ​ക്കു​പോ​കാ​ന്‍ ടാ​ക്സി​ക​ളും ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു. ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മോ​യെ​ന്ന് ഭയന്നാണ് ഇ​വ​രു​മാ​യി പോ​കാ​ന്‍ ടാ​ക്സി​ക്കാ​ര്‍ ത​യാ​റാ​കാ​ത്ത​താ​ണ് കാ​ര​ണം.തൃ​പ്തി സു​ര​ക്ഷ ആ​വി​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ആ​വി​ശ്യ​പ്പെ​ട്ടാ​ല്‍‌ ന​ല്‍​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.