ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം: കേരളത്തില്‍ ഗജ ചുഴലിക്കാറ്റിന്‍റെ വരവിനെ തുടര്‍ന്ന് കനത്ത മഴയ്ക്ക് സാധ്യത. ചെന്നൈയില്‍നിന്നു 300 കിലോമീറ്റര്‍ അകലെ നാഗപട്ടണത്തിനടുത്താണ് ഇപ്പോള്‍ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് മുന്നില്‍ക്കണ്ട് തമിഴ്നാട് തീരത്തുനിന്ന് 12,000 പേരെ ഒഴിപ്പിച്ചു. 6000 ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്.
ഇന്നും നാളെയും മലയോര, തീരമേഖലകളിലുള്‍പ്പെടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്കും പൊലീസ്, ഫയര്‍ഫോഴ്സ്, കെഎസ്‌ഇബി വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്നു വൈകിട്ടുമുതല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

Leave A Reply

Your email address will not be published.