ശബരിമല നട ഇന്ന് തുറക്കും; ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് നി​രോ​ധ​നാ​ജ്ഞ

0

പത്തനംതിട്ട : മണ്ഡലപൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയാണ് നട തുറക്കുക. തുടര്‍ന്ന് വി എന്‍ വാസുദേവന്‍ നമ്ബൂതിരി സന്നിധാനത്തും എം എന്‍ നാരായണന്‍ നമ്ബൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കും. വൃശ്ചികം ഒന്നിന‌് ശനിയാഴ‌്ച പുതിയ മേല്‍ശാന്തിമാര്‍ പുലര്‍ച്ചെ നടതുറക്കും. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27 ന് നടക്കും. അന്നു രാത്രി പത്തിന് നട അടയ്ക്കും. ഡിസംബര്‍ 30 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 നാണ‌് മകരവിളക്ക്. ജനുവരി 20 ന് നട അടയ്ക്കും.
വെ​ള്ളി​യാ​ഴ്ച ന​ട തു​റ​ക്കാ​നി​രി​ക്കെ ശ​ബ​രി​മ​ല​യ്ക്കൊ​പ്പം എ​രു​മേ​ലി​യി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. എ​രു​മ​ലി ടൗ​ണി​ലും ക​ണ​മ​ല, മു​ക്കൂ​ട്ടു​ത​റ, എം​ഇ​എ​സ് ജം​ഗ്ഷ​ന്‍ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ എ​ല്ലാ റോ​ഡു​ക​ളി​ലു​മാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ല്‍ ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ പൊ​തു​യോ​ഗ​ങ്ങ​ള്‍, പ്ര​ക​ട​ന​ങ്ങ​ള്‍, പ്രാ​ര്‍​ഥ​നാ യോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ​വി​ധ കൂ​ട്ടം​കൂ​ട​ലു​ക​ളും ആ​ള്‍​ക്കൂ​ട്ട​വും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. മ​ത​പ​ര​മാ​യ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ത്തി​ലോ കാ​ല്‍​ന​ട​യാ​യോ ഉ​ള്ള യാ​ത്ര​യ്ക്കോ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍, വി​വാ​ഹം തു​ട​ങ്ങി​വ​യ്ക്കോ നി​രോ​ധ​ന​മി​ല്ല. നേ​ര​ത്തെ, നി​ല​യ്ക്ക​ല്‍, ഇ​ല​വു​ങ്ക​ല്‍, പ​ന്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 22 വ​രെ നി​രോ​ധ​നാ​ജ്ഞ നീ​ളും. ചി​ത്തി​ര ആ​ട്ട​തി​രു​ന്നാ​ളി​ന് ന​ട തു​റ​ന്ന​പ്പോ​ഴും ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Leave A Reply

Your email address will not be published.