യുവതാരം ശബരീഷ് വര്‍മ വിവാഹിതനായി

0

ഏറെ നാള്‍ നീണ്ട പ്രണയത്തിനൊടുവില്‍ യുവതാരം ശബരീഷ് വര്‍മ വിവാഹിതനായി. പ്രേമം സിനിമയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരനായ ശബരീഷ് പ്രേമം സിനിമയുടെ തന്നെ അസോഷ്യേറ്റ് ആര്‍ട് ഡയറക്ടറായിരുന്ന അശ്വിനി കെയ്‌ലിനെയാണ് കല്യാണം കഴിച്ചത്. ഞായറാഴ്ച കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ സംഘടിപ്പിച്ചിരുന്നു. ആസിഫ് അലി, വിനയ് ഫോര്‍ട്ട് അടക്കമുളള താരങ്ങള്‍ ചടങ്ങിനെത്തി. അഭിനേതാവ് എന്നതിനൊപ്പം ഗാന രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ് ശബരീഷ്. നേരം സിനിമയില്‍ രാജേഷ് മുരുകേശന്റെ സംഗീതസംവിധാനത്തില്‍ ശബരീഷ് വര്‍മ പാടിയ പിസ്ത ഗാനം തരംഗമായിരുന്നു. ലഡുവാണ് ശബരീഷ് പ്രധാനവേഷത്തിലെത്തി തിയറ്ററുകളിലെത്തിയ ചിത്രം.

Leave A Reply

Your email address will not be published.