ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ര്‍ പ​ണി​മു​ട​ക്കി

0

ന്യൂ​യോ​ര്‍​ക്ക്: ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ര്‍ ആ​പ്പ് കു​റ​ച്ചു നേ​ര​ത്തേ​ക്ക് പ​ണി​മു​ട​ക്കി. യു​എ​സി​ലും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും മെ​സ​ഞ്ച​ര്‍ പ​ണി​മു​ട​ക്കി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മെ​സ​ഞ്ച​റി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് മി​ക്ക​വ​രും പ​രാ​തി​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ മെ​സ​ഞ്ച​ര്‍ പ​ണി​മു​ട​ക്കി​യ​ത് സം​ബ​ന്ധി​ച്ച്‌ ഫേ​സ്ബു​ക്ക് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ട്ടി​ല്ല. അ​ബ​ദ്ധ​ത്തി​ല്‍ അ​യ​ച്ച സ​ന്ദേ​ശം ഡി​ലീ​റ്റ് ചെ​യ്യാ​നു​ള്ള ഫീ​ച്ച​ര്‍ മെ​സ​ഞ്ച​ര്‍ അ​വ​ത​രി​പ്പി​ച്ചി​ട്ട് ഒ​രു ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ആ​പ്പ് പ​ണി​മു​ട​ക്കി​യ​ത്. അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ പ​ത്ത് മി​നി​റ്റു​ക​ള്‍​ക്ക​കം തി​രി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ക്കും. പു​തി​യ സൗ​ക​ര്യം 1.3 ബി​ല്യ​ണ്‍ ആ​ളു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു. DownDetector.com വെ​ബ്സൈ​റ്റി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ല്‍ കു​റ​ച്ചു സ​മ​യ​ത്തേ​ങ്കി​ലും മെ​സ​ഞ്ച​ര്‍ ആ​പ്പ് നി​ശ്ച​ല​മാ​യി എ​ന്നാ​ണ് കാ​ണി​ക്കു​ന്ന​ത്. മി​ക്ക​വ​രും ചോ​ദി​ക്കു​ന്ന​ത് ആ​പ്പി​ന് എ​ന്തു സം​ഭ​വി​ച്ചു എ​ന്നാ​ണ്.

Leave A Reply

Your email address will not be published.