അ​ര്‍​ജ​ന്‍റീ​ന​യി​ല്‍ ന​ട​ക്കു​ന്ന ജി-20 ​ഉ​ച്ച​കോ​ടി​യി​ല്‍ സൗ​ദി കി​രീ​ടാ​വാ​കാ​ശി പ​ങ്കെ​ടു​ക്കും

0

റി​യാ​ദ്: അ​ര്‍​ജ​ന്‍റീ​ന​യി​ല്‍ ന​ട​ക്കു​ന്ന ജി-20 ​ഉ​ച്ച​കോ​ടി​യി​ല്‍ സൗ​ദി കി​രീ​ടാ​വാ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ പ​ങ്കെ​ടു​ക്കും. അ​ര്‍​ജ​ന്‍റീ​ന​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബ്യൂ​ണ​സ് ഐ​റി​സി​ലാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. ന​വം​ബ​ര്‍ മു​പ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ഉ​ച്ച​കോ​ടി ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കും. ജി-20-​ല്‍ 19 രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നു​മാ​ണു​ള്ള​ത്. സൗ​ദി ഊ​ര്‍​ജ മ​ന്ത്രി ഖാ​ലി​ദ് അ​ല്‍ ഫാ​ലി​ഹ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ന്‍​പിം​ഗ്, യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ്, റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മ​ര്‍ പു​ടി​ന്‍, ഫ്രാ​ന്‍​സ് പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വ​ല്‍ മ​ക്രോ​ണ്‍, ‌ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ആം​ഗ​ല മെ​ര്‍​ക്ക​ല്‍, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ് തു​ട​ങ്ങി​യ​വ​ര്‍ ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Leave A Reply

Your email address will not be published.