ഗജ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് കേരളത്തിന്‍റെ സഹായം

0

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റില്‍ വലയുന്ന തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനദുരന്തനിവാരണ അതോറിറ്റി തമിഴ്‌നാട് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അധികൃതരുമായി ആശയവിനിമയം നടത്തിയതായും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് നാശം വിതച്ച തിരുവാരുര്‍, നാഗപട്ടണം എന്നീ ജില്ലകളിലേക്ക് ഉള്ള അത്യാവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നും എത്തിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ചേര്‍ന്ന് ടാര്‍പ്പാളിന്‍, മെഴുകുതിരി, വെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങള്‍ എന്നിവ എത്തിക്കാനാണ് സംവിധാനമൊരുക്കിയത്. ദുരിതം അനുഭവിക്കുന്ന തമിഴിനാട്ടിലെ സഹോദരങ്ങള്‍ക്കൊപ്പം കേരളവുമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.