ട്വന്റി 20 വനിതാ ലോകകപ്പ് സെമിയില്‍ ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം

0

ഗയാന: ട്വന്റി 20 വനിതാ ലോകകപ്പില്‍ ഇന്ത്യാ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം. കഴിഞ്ഞവര്‍ഷത്തെ വനിതാ ലോകകപ്പ് ഫൈനലില്‍ കിരീടത്തിന് അടുത്തെത്തിയ ഇന്ത്യക്ക് അവസാന ഓവറുകളില്‍ വിജയം നിഷേധിച്ച ഇംഗ്ലണ്ടിനോട് പ്രതികാരം തീര്‍ക്കാനുള്ള സുവര്‍ണാവസരം കൂടിയാണിത്.
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസിനോട് നാലു വിക്കറ്റിന് തോറ്റിരുന്നു. ഇതോടെയാണ് ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ നേരിടാന്‍ അവസരമൊരുങ്ങിയത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തപ്പോള്‍ ഒമ്ബത് റണ്‍സകലെ ഇന്ത്യ കിരീടം കൈവിടുകയായിരുന്നു.അന്നത്തെ നിരാശ മായ്ക്കാനുറച്ചാണ് ഹര്‍മന്‍പ്രീതും സംഘവും ഇംഗ്ലണ്ടിനെതിരെ സെമിഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്.
23നാണ് ഇന്ത്യാ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം. വിന്‍ഡീസും ആസ്‌ത്രേലിയയും തമ്മിലാണ് സെമിയിലെ ആദ്യ മല്‍സരം. 24നാണ് ഫൈനല്‍.
ട്വന്റി20 വനിതാ ലോകകപ്പില്‍ രണ്ടുവട്ടം സെമിയിലെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ കിരീടം നേടിയിട്ടില്ല. എന്നാല്‍ ഇത്തവണ മികച്ച ഫോം തുടരുന്ന ഇന്ത്യന്‍ ടീം കപ്പ് നേടിയാലും അദ്ഭുതപ്പെടേണ്ടതില്ല.

Leave A Reply

Your email address will not be published.