കായംകുളം കൊച്ചുണ്ണി നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചു

0

റോഷന്‍ ആന്‍ഡ്രൂസ്, നിവിന്‍ പോളി ,മോഹന്‍ലാല്‍ കൂട്ട് കെട്ടിലിറങ്ങിയ കായംകുളം കൊച്ചുണ്ണി നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. കേവലം ഇരുപത്തിയഞ്ചു ദിവസം കൊണ്ട് 70 കോടി കളക്ഷന്‍ നേടിയ ചിത്രം ഇപ്പോള്‍ 100 കോടി നേടി. നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസുമാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ നൂറ് കോടി ക്ലബ്ബില്‍ എത്തിയ സന്തോഷം പങ്കുവെച്ചത്. കൂടാതെ ചിത്രം അമ്ബത് ദിനം തികച്ചതിന്‍റെ ഭാഗമായ് ദുബായ് മദീന മാളില്‍ വെച്ച്‌ ആഘോഷ പരിപാടികളും അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ആദ്യ ദിനം തന്നെ വന്‍ നേട്ടമായിരുന്നു കായംകുളം കൊച്ചുണ്ണിക്ക്‌. അഞ്ചു കോടി മൂന്നു ലക്ഷം രൂപയാണ് ചിത്രം ആദ്യ ദിവസം കൊണ്ടു തന്നെ നേടിയത്. മുടക്കു മുതലായ 45 കോടി രൂപ ഇതിനോടകം തന്നെ തിരിച്ചു പിടിച്ചു കഴിഞ്ഞു ഈ ചിത്രം. ഗോകുലം ഗോപാലനാണു നിര്‍മ്മാതാവ്.

ചിത്രം ചൈനീസ് ഭാഷയില്‍ ഇറക്കാനുള്ള അവകാശം നായകന്‍ നിവിന്‍ പോളിക്കാണ്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആ അവസരം പ്രയോജനപ്പെടുത്താനുള്ള സാധ്യതയുണ്ട്. നായകനെയെന്ന പോലെ തന്നെ അതിഥി വേഷത്തില്‍ എത്തിയ മോഹന്‍ലാലിന്‍റെ ഇത്തിക്കര പക്കിയെയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Leave A Reply

Your email address will not be published.