ഖുഷിയുടെ രണ്ടാം ഭാഗം വരുന്നു

0

വിജയ് – ജ്യോതിക കൂട്ടുകെട്ടില്‍ ഇറങ്ങി സൂപ്പര്‍ഹിറ്റ് ലിസ്‌റ്റില്‍ ഇടം നേടിയ ചിത്രമായിരുന്നു ഖുഷി. 2000ല്‍ പുറത്തിറങ്ങിയ ചിത്രം ഇരു താരങ്ങളുടേയും കരിയറില്‍ വന്‍ ചലനം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ഖുഷിയുടെ രണ്ടാം ഭാഗം വരുന്നെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ ആരാധകരുടെ സംശയം വിജയ്-ജ്യോതിക കോംമ്ബോ തന്നെ ആയിരിക്കുമോ ചിത്രത്തിലും എത്തുക എന്നാണ്. അതേസമയം നായികയുടെ സ്ഥാനം ആര്‍ക്കായിരിക്കും എന്ന ചര്‍ച്ചയാണ് കോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച്‌ ജ്യോതിക തന്നെ വെളിപ്പെടുത്തുകയാണ്.

ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. പുറത്തു വന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ചിത്രത്തിന്‍റെ ഭാഗമാകുക തന്നെ ചെയ്യും. എന്നാല്‍ കഥാപാത്രം പക്വതയുളളതും ബുദ്ധിമതിയുമായിരിക്കണമെന്നുള്ള ഒരു നിബന്ധനയുണ്ടെന്ന് ജ്യോതിക പറഞ്ഞു.

Leave A Reply

Your email address will not be published.