‘തട്ടും പുറത്ത് അച്യുതന്‍’. ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായി

0

ലാല്‍ജോസും എം. സിന്ധുരാജും കുഞ്ചാക്കോബോബനും വീണ്ടും കൈകോര്‍ക്കുന്ന ചിത്രമാണ് ‘തട്ടും പുറത്ത് അച്യുതന്‍’. ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞദിവസം അവസാനിച്ചു. ചിത്രം ക്രിസ്മസിന് പ്രദര്‍ശനത്തിന് എത്തും. ലാല്‍ജോസ് ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്ന നായികയാണ് ശ്രവണ. സംവിധായകന്‍ ബാബുനാരായണന്‍റെ മകളാണ്. എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, രാജേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടി.

Leave A Reply

Your email address will not be published.