നാളെ കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: കേരളത്തില്‍ നാളെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമദ്ധ്യ രേഖയ്‌ക്കും അടുത്ത് പുതുതായി ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തില്‍ ഉടനീളം അതിശക്‌തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Leave A Reply

Your email address will not be published.