ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ല ; സുഷമ സ്വരാജ്

0

ഭോപ്പാല്‍: ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങളെ തുടന്ന് ലോക് സഭ തിര‍ഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല എന്ന തീരുമാനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ സുപ്രധാന തീരുമാനം അറിയിച്ചത്. ഇവര്‍ ഈ കാര്യം നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതാണെന്നും പാര്‍ട്ടിയാണ് ഇനി തീരുമാനം എടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു. 66 വയസുകാരിയായ സുഷമ മധ്യപ്രദേശിലെ വിദിഷ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗമാണ്.

Leave A Reply

Your email address will not be published.