സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം

0

കോഴിക്കോട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു. കുറ്റ്യാടി വിലങ്ങോട്ട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ശനിയാഴ്ച ഹിന്ദുഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനും മരുമകള്‍ക്കും നേരെ ആക്രമണം നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന അക്രമസംഭവങ്ങള്‍.

Leave A Reply

Your email address will not be published.