മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡോക്‌ടറേറ്റ്

0

തിരുവനന്തപുരം: മിസോറാം ഗവര്‍ണറും പ്രമുഖ ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരന് ഡോക്‌ടറേറ്റ്. മിസോറാം ഗവര്‍ണറുടെ വസതിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് കുമ്മനം രാജശേഖരന്‍റെ ഡോക്ടറേറ്റ് ബിരുദത്തെ കുറിച്ച്‌ അറിയിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ശ്രീ ജഗദീഷ് പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയാണ് കുമ്മനത്തിന് ഡിലിറ്റ് ബിരുദം നല്‍കി ആദരിക്കുന്നത്. സാമൂഹിക,​ സാംസ‌്കാരിക,​ ആധ്യാത്മിക രംഗങ്ങളില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് കുമ്മനത്തിന് ഡിലിറ്റ് ബിരുദം നല്‍കാന്‍ തീരുമാനിച്ചതെന്ന് സര്‍വ്വകലാശാലയുടെ മേല്‍നോട്ടമുള്ള രാജസ്ഥാനി സേവാ സംഘിന്‍റെ ചെയര്‍പേഴ്സണ്‍ ഡോ. വിനോദ് തിബ്രേവാല വ്യക്തമാക്കി.
വിവിധ മേഖലകളിലുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് ഡിലിറ്റ് ബിരുദം നല്‍കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സര്‍വ്വകലാശാല കാമ്ബസില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം നല്‍കും.

Leave A Reply

Your email address will not be published.