കെ സുരേന്ദ്രന്‍റെയും 69 തീര്‍ത്ഥാടകരുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

0

പത്തനംതിട്ട: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെയും 69 തീര്‍ത്ഥാടകരുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ,സുരേന്ദ്രന്‍റെ അപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ പരിഗണിക്കാനിരുന്നതായിരുന്നു. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം പരിഗണിക്കാം എന്ന് കോടതി തീരുമാനിച്ച്‌ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. സന്നിധാനത്ത് വെച്ചാണ് 69 തീര്‍ത്ഥാടകര്‍ അറസ്റ്റിലായത്. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഇരു ജാമ്യാപേക്ഷകളിലും പൊലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. നിലയ്ക്കലില്‍ വെച്ചാണ് കെ സുരേന്ദ്രന്‍ അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.