കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി മുംബൈയില്‍ വീണ്ടും കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്‌

0

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി മുംബൈയില്‍ വീണ്ടും കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്‌. വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്‍ ഇരുപതിനായിരത്തിലധികം പേരാണ് പങ്കെടുക്കുന്നത്. കാര്‍ഷിക കടം എഴുതിത്തള്ളുക, വിളകള്‍ക്കു ന്യായവില ഉറപ്പാക്കുക, വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിരത്തിയാണ് കര്‍ഷകര്‍ ലോംഗ് മാര്‍ച്ചുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയുടെ വിവിധ മേഖലകളില്‍നിന്നാരംഭിച്ച റാലി ബുധനാഴ്ച രാ​ത്രിയോടെ സോ​മ​യ്യ കോ​ള​ജ്​ മൈ​താ​ന​ത്ത്​ എത്തി. ഇവിടെ ത​ങ്ങു​ന്ന ക​ര്‍​ഷ​ക​ര്‍ വ്യാ​ഴാ​ഴ്​​ച ആ​സാ​ദ്​ മൈ​താനത്തെത്തും.

Leave A Reply

Your email address will not be published.