എം.ഐ ഷാനവാസിന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

0

കൊച്ചി: എം.ഐ ഷാനവാസിന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ പത്തരക്ക് കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടക്കുക. എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം ഇന്നലെ രാത്രി എസ്.ആര്‍.എം റോഡിലെ വീട്ടിലേക്ക് മാറ്റിയിരുന്നു. എകെ ആന്റണിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം ഷാനവാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തിയിരുന്നു.

Leave A Reply

Your email address will not be published.