ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

0

പത്തനംതിട്ട : ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. നിരോധനാജ്ഞ തുടരണോയെന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുത്തേക്കും. ശബരിമല ദര്‍ശനത്തിന് തീര്‍ത്ഥാടകര്‍ തീരെകുറഞ്ഞതോടെ നിലക്കലിലെയും പമ്ബയിലെയും നിയന്ത്രണങ്ങള്‍ പൊലീസ് പൂര്‍ണമായി പിന്‍വലിച്ചിരുന്നു. ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെയാണ് രാത്രിയിലെ മലകയറ്റ നിയന്ത്രണം ഉള്‍പ്പെടെ എല്ലാം പൊലീസ് ഒഴിവാക്കിയത്. സന്നിധാനം ,പമ്ബ ,നിലയ്ക്കല്‍ ,ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ബി.ജെ.പിയും യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.