ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും

0

പത്തനംതിട്ട: സമയത്ത് സന്നിധാനത്ത് സംഘര്‍ഷം ഉണ്ടാക്കിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ റാന്നി കോടതിയില്‍ ഇന്ന് ഹാജരാക്കും. മകന്‍റെ കുട്ടിയുടെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശിയായ ലളിതയെ ആക്രമിച്ച കേസില്‍ സുരേന്ദ്രനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇലന്തൂര്‍ സ്വദേശി സൂരജിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റും സന്നിധാനത്തെ അന്നത്തെ സംഭവ വികാസങ്ങളും കണക്കിലെടുത്ത സുരേന്ദ്രനെ കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. ഈ കേസില്‍ കോടതി ഇന്ന് ജാമ്യം അനുവദിച്ചാലും കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റില്‍ ജാമ്യം ലഭിക്കാതെ സുരേന്ദ്രന് പുറത്ത് കടക്കാനാവില്ല.

Leave A Reply

Your email address will not be published.