മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

0

തിരുവനന്തപുരം: ശബരിമലയിലെ ക്രമസമാധാനം അടക്കമുള്ള സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി.സദാശിവത്തെ ധരിപ്പിച്ചു. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ എസ്.പി യതീഷ് ചന്ദ്രയുടെ പെരുമാറ്റത്തെക്കുറിച്ച്‌ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്‌ണന്‍ ഉന്നയിച്ച പരാതിയും നിരോധനാജ്ഞ നീക്കുന്നതും ചര്‍ച്ചാവിഷയമായെന്ന് രാജ്ഭവന്‍ അറിയിച്ചു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ കക്ഷിനേതാക്കളും പൊതുജനങ്ങളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചര്‍ച്ചയ്‌ക്കായി ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു. ഈ പരാതികളും, നിരോധനാജ്ഞ പിന്‍വലിക്കുന്നതിനുള്ള സാദ്ധ്യതകളും ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളും ചര്‍ച്ചയായി. പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്നും, വേഗത്തില്‍ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. സന്നിധാനത്തും പമ്ബയിലും നിലയ്ക്കലും കുടിവെള്ളം, ശൗചാലയങ്ങള്‍, വിശ്രമമുറികള്‍ എന്നിവ കുറവാണെന്ന പരാതിയില്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. നിലയ്ക്കലില്‍ നിന്ന് പമ്ബയിലേക്ക് കൂടുതല്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതും ചര്‍ച്ച ചെയ്തു.

Leave A Reply

Your email address will not be published.