ശബരിമല: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

കൊച്ചി: ശബരിമല വിഷയത്തിലെ വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആര്‍എസ്‌എസ്‌കാരുടെ അറസ്റ്റും തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷ സമയങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ചും സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡും ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും. ശബരിമലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സ്‌പെഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ട്, എന്നിവയും ഡിവിഷന്‍ ബഞ്ചിന്‍റെ പരിഗണനയിലുണ്ട്. ശബരിമലയില്‍ അക്രമം നടത്തിയ പോലീസ് കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാര്യ സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്നു കോടതിയുടെ പരിഗണയിലുണ്ട്.

Leave A Reply

Your email address will not be published.