രാ​ജ​സ്ഥാ​നി​ല്‍ ​ 11 വി​മ​ത​ നേതാക്കളെ ആ​റ് വ​ര്‍​ഷ​ത്തേ​ക്ക് ബി​ജെ​പി പുറത്താക്കി

0

ജ​യ്പൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന രാ​ജ​സ്ഥാ​നി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി വി​മ​ത നേതാക്കള്‍. 11 വി​മ​ത നേതാക്കളാണ് രം​ഗ​ത്തു​ള്ള​ത്. ഇ​വ​രെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്നു ആ​റ് വ​ര്‍​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കി. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് പാ​ര്‍​ട്ടി വി​ട്ട​ത്. ഞാ​യ​റാ​ഴ്ച ബി​ജെ​പി പാ​ള​യം വി​ട്ട എം​എ​ല്‍​എ ഗ്യാ​ന്‍​ദേ​വ് അ​ഹു​ജ സ്വ​ത​ന്ത്ര​മാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി സീ​റ്റ് നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി വി​ട്ട റ​ഹ്മാ​ന്‍ അ​ഷ​റ​ഫ് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. ഡി​സം​ബ​ര്‍ ഏ​ഴി​നാ​ണ് രാ​ജ​സ്ഥാ​നി​ല്‍ വോ​ട്ടെ​ടു​പ്പ്.

Leave A Reply

Your email address will not be published.