ശബരിമല: അന്നദാന ചുമതല സ്വകാര്യഗ്രൂപ്പിനെ ഏല്‍പ്പിച്ചതായി പരാതി

0

പത്തനംതിട്ട : ശബരിമല സന്നിധാനത്തെ അന്നദാന ചുമതല സ്വകാര്യഗ്രൂപ്പിനെ ഏല്‍പ്പിച്ചതായി പരാതി. ഹൈദരാബാദിലുള്ള അഖില ഭാരതീയ അയ്യപ്പ സമാജത്തിനാണ് ദേവസ്വം ബോര്‍ഡ് ചുമതല നല്‍കിയത്. എന്നാല്‍ ഭക്ഷണമുണ്ടാക്കുന്ന ചുമതല മാത്രമാണ് നല്‍കിയതെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം. 2013 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ദേവസ്വം ബോര്‍ഡിന് മാത്രമേ സന്നിധാനത്ത് അന്നദാന വിതരണം നടത്താന്‍ അനുമതിയുള്ളൂ. സ്വകാര്യഗ്രൂപ്പുകളെ ഉള്‍പ്പെടുത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശവും കോടതിവിധിയിലുണ്ട്. അതേസമയം ദേവസ്വം ബോര്‍ഡിന്‍റെ ബാനറില്‍ തന്നെയാണ് അന്നദാനമെന്നാണ് ദേവസ്വം കമ്മീഷ്ണറുടെ വാദം.

Leave A Reply

Your email address will not be published.