മന്ത്രി മാത്യു ടി.തോമസ് രാജിവെച്ചു

0

തിരുവനന്തപുരം: ജലസേചന വകുപ്പ് മന്ത്രി മാത്യു ടി.തോമസ് രാജിവെച്ചു. ക്ലിഫ് ഹൌസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. മാത്യു ടി. തോമസിനെ മാറ്റി കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലാണ് രാജി തീരുമാനം. കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ ഉണ്ടാകുമെന്നാണ് സൂചന. ചൊ​​​വ്വാ​​​ഴ്ച തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പിനോടുള്ള ചോ​​​ദ്യങ്ങള്‍ സ​​​ഭ​​​യി​​​ല്‍ വ​​​രു​​​ന്നു​​​ണ്ട്. അ​​​പ്പോ​​​ഴേ​​​ക്കും പു​​​തി​​​യ മ​​​ന്ത്രി സ്ഥാ​​​ന​​​മേ​​​ല്‍​​​ക്കു​​​മെ​​​ന്നാ​​​ണ് വിവരം. വെള്ളിയാഴ്ച ബംഗളൂരുവില്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മാത്യു ടി. തോമസിനെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കത്ത് മുഖ്യമന്ത്രിയെ ഏല്പിക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.