ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

0

പത്തനംതിട്ട: ജില്ലാ കളക്ടര്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ഇന്ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞയുടെ സമയപരിധി. സന്നിധാനത്ത് നാമജപ പ്രതിഷേധവും തുടരുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ തുടരാനാണ് സാധ്യത. തുലാമാസ പൂജയ്ക്ക് ശേഷം ഇത് നാലാം വട്ടമാണ് ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്ബ,സന്നിധാനം എന്നീ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം നിരോധനാജ്ഞ ലംഘിച്ച 82 പേരെ അറസ്റ്റു ചെയ്തു നീക്കി. ഇന്നലെയും പ്രതിഷേധമുണ്ടായെങ്കിലും, പൊലീസ് നിര്‍ദ്ദേശം പാലിച്ചായതിനാല്‍ അറസ്റ്റുണ്ടായില്ല. നിലയ്ക്കലില്‍ ഡ്യൂട്ടിയിലുണ്ടായ എസ്.പി. യതീഷ് ചന്ദ്രയെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. പകരം ആളെ നിയോഗിച്ചിട്ടില്ല.

Leave A Reply

Your email address will not be published.