തൊഴില്‍ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൗദി

0

സൗദി അറേബ്യ : തൊഴില്‍ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൗദി മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നത്​ സൗദി തൊഴില്‍ നിയമത്തി​​ന്‍റെ താല്‍പര്യമാണ്. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കും.സ്ത്രീ ജോലിക്കാര്‍ മുഖം മറക്കുന്നത് വിലക്കുന്ന ചില സ്ഥാപനങ്ങളുടെ നിയമ വിരുദ്ധ നടപടികള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വക്​താവി​​ന്‍റെ പ്രതികരണം. രാജ്യത്തെ മതസംസ്കാരത്തി​​ന്‍റെയും വ്യക്തി സ്വാതന്ത്ര്യത്തി​​ന്‍റെയും ഭാഗമായുള്ള പൗരാവകാശങ്ങള്‍ ഹനിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല.

Leave A Reply

Your email address will not be published.