ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി.

കോന്നി : മലയാലപ്പുഴ പോലീസ് സ്റ്റേഷന് സമീപം ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. വെള്ളിയാഴ്ച രാവിലെ നക്കരവെള്ളാവൂര്‍ വീട്ടില്‍ ഹരിചന്ദ്രന്‍ (55), ഭാര്യ ലളിത (50) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹരിചന്ദ്രനെ തൂങ്ങി മരിച്ച നിലയിലും ലളിതയെ മുറിയ്ക്കുള്ളില്‍ മരിച്ച നിലയിലുമാണ് കണ്ടതെന്ന് അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

Comments are closed.