തമിഴ്നാടിനെതിരെ നടന്ന മത്സരത്തില്‍ 37 റണ്‍സിന് കേരളത്തിന് തോല്‍വി

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ തമിഴ്നാടിനെതിരെ നടന്ന മത്സരത്തില്‍ 37 റണ്‍സിന് കേരളത്തിന് തോല്‍വി. തുമ്പ സെന്റ് സെവ്യേഴ്സ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. 34 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

സച്ചിന്‍ ബേബി (32), വിഷ്ണു വിനോദ് (24) എന്നിവരാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. ടി നടരാജന്‍, പെരിയസാമി ഗണേശന്‍ എന്നിവര്‍ തമിഴ്നാടിനായി മൂന്ന് വിക്കറ്റുവീതം നേടി. ബാബ അപരാജിത് (35), ദിനേശ് കാര്‍ത്തിക് (33), മുഹമ്മദ് സലീം (34), വിജയ് ശങ്കര്‍ (25), മസൂദ് ഖാന്‍ (28) എന്നിവരുടെ ഇന്നിങ്സാണ് തമിഴ്നാടിന് മികച്ച സ്‌കോര്‍ നേടിയത്.

Comments are closed.