ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി വിപണി സെന്‍സെക്സ് 300 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 40,749.33 എന്ന ചരിത്ര മുന്നേറ്റം നടത്തിയ ശേഷമാണ് സെന്‍സെക്സ് 485 പോയിന്റ് താഴ്ന്നത്. നിഫ്റ്റി കുറച്ചുസമയത്തേക്ക് 11,900നും താഴെയെത്തി. സെന്‍സെക്സ് 330 പോയിന്റ് (0.81%) താഴ്ന്ന് 40,324ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി 104 പോയിന്റ നഷ്ടത്തില്‍ 11,908ലുമെത്തി. നിഫ്ടിയില്‍ ഐടി, എഫ്എംസിജി, മെറ്റല്‍, പിഎസ്യു ബാങ്ക് ഇന്‍ഡെക്സ്, എന്നിവ1.5-1.9% കുറഞ്ഞു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ ഓഹരികളില്‍ നഷ്ടമായിരുന്നു.

Comments are closed.